ന്യൂഡൽഹി: നീണ്ടുപോയ രാധാപുരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തർക്കത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി, തിരഞ്ഞെടുപ്പ് കേസുകളിൽ ഉണ്ടാകുന്ന അനാവശ്യമായ ജുഡീഷ്യൽ വൈകലിനെക്കുറിച്ചുള്ള പൊതുചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രമേ ഉപയോഗിക്കാവൂ എന്നും, അത് പൗരത്വം, സ്ഥിരതാമസം (ഡൊമിസൈൽ), വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇലക്ഷൻ കമ്മീഷനും നോട്ടീസയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയത്.
ഹർജിയിലെ പ്രധാന വാദങ്ങളും ആവശ്യങ്ങളും:
നിയമപരമായ പദവി: 2016-ലെ ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം, ആധാർ നമ്പർ പൗരത്വത്തിൻ്റെയോ സ്ഥിരതാമസത്തിൻ്റെയോ തെളിവല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ......
ചെന്നൈ: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. ......
ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ പുതിയ ‘ബേസിക് ഫെയർ’ കാറ്റഗറി അവതരിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് നിലവിൽ ഈ നിരക്ക് ലഭ്യമാകുക. ......
പൂനെ: വ്യവസായശാലകളിൽ കട്ടിംഗ് ജോലികൾക്കിടെ ഉണ്ടാകുന്ന ശബ്ദമലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചു. നിർമ്മാണ-ഫാബ്രിക്കേഷൻ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അബ്രസീവ് സോ മെഷീനുകൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി 95 മുതൽ 110 ഡെസിബെൽ വരെ ഉയരുന്ന ശബ്ദം ഈ സംവിധാനത്തിൻ്റെ സഹായത്തോടെ 20 ഡെസിബെൽ വരെ കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ......
ന്യൂഡൽഹി: ഓട്ടിസം സ്പെക്ട്രത്തിലുള്ളവർക്കും ബൗദ്ധിക-വികസന വൈകല്യമുള്ളവർക്കുമായി ലോകോത്തര ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഇന്ത്യ ഓട്ടിസം സെന്റർ (IAC)യും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും (SOB) ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ കായിക ഫെഡറേഷനായ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും ഓട്ടിസം മേഖലയിലെ പ്രമുഖ ലാഭേച്ഛയില്ലാ സ്ഥാപനമായ ഐഎസിയും തമ്മിലുള്ള ഈ സഹകരണം, പ്രത്യേക ആവശ്യങ്ങളുള്ള കായികതാരങ്ങൾക്ക് കൂടുതൽ കായിക അവസരങ്ങളും ക്രമബദ്ധമായ പരിശീലനവും പിന്തുണാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും സമഗ്രവികസനവും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
2026 ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തെ കരാറിൽ ഐഎസി പാട്രൺസ് ഫൗണ്ടേഷന്റെ ഡയറക്ടറും സിഇഒയുമായ ജയശങ്കർ നടരാജനും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് പ്രസിഡന്റും ഏഷ്യ-പസഫിക് ഉപദേശക സമിതി അധ്യക്ഷയുമായ ഡോ. ......
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം സേവനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി ഡിജിറ്റൽ വിവരശേഖരണത്തിന് പുതിയ മാർഗ്ഗരേഖ. സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) നടത്തുമ്പോൾ ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ......
ബംഗളുരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കർണാടകത്തിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പ്രഖ്യാപിച്ച പഞ്ചസൗജന്യ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗൃഹലക്ഷ്മിയും ഗൃഹജ്യോതിയും. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ......